2017ലെ മാൻ പോക്കർ പുരസ്‌കാര പട്ടികയിൽ അരുന്ധതി റോയിയുടെ പുതിയ നോവലും ഉൾപ്പെട്ടു. ഒരിടവേളക്ക് ശേഷം റോയ് രചിച്ച ‘മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ്’ എന്ന നോവലാണ് പുരസ്കാരപട്ടികയിൽ ഉള്ളത്.
തിമൂന്ന് പുസ്തകങ്ങളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2016 ഒക്ടോബര്‍ ഒന്നിനും 2017 സെപ്തംബര്‍ മുപ്പതിനും ഇടയില്‍പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. ഇത്തരത്തിത് എത്തിയ 144 പുസ്തകങ്ങളില്‍ നിന്നാണ് പതിമൂന്ന് പുസ്തകങ്ങള്‍ അടങ്ങിയ ആദ്യ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പാകിസ്താന്‍ വംശജരായ രണ്ട് എഴുത്തുകാരുടെ കാമില ഷാംസിയുടെയും മൊഹ്‌സിന്‍ ഹമിദിന്റെയും പുസ്തകങ്ങള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചുരുക്കപ്പട്ടിക സെപ്റ്റംബര്‍ 13 നും വിജയിയെ ഒക്ടോബര്‍ 17നും പ്രഖ്യാപിക്കും.
അരുന്ധതിയുടെ ആദ്യ നോവലായ ഡി ഗോഡ് ഓഫ് സ്മാൾ തിങ്‌സിന് 1997 ലെ ബുക്കർ സമ്മാനം ലഭിച്ചിരുന്നു.