മിനിക്കഥകള്‍.

15b65482ca57eb4976ffd2ca0a5db73a

അവസാന ആഗ്രഹം?

 

മരണക്കിടക്കയിലാണ് വൃദ്ധന്‍.

“അവസാന ആഗ്രഹം..?”  ആരോ ചോദിച്ചു.

“…ഒരു..മാമ്പഴം…കഴിക്കണം…” വൃദ്ധന്‍ പറഞ്ഞു.

അയാള്‍ കൊണ്ടുകൊടുത്ത തേനൂറുന്ന ആ മാമ്പഴം ചവച്ചു കുടിച്ച് നിര്‍വൃതിയോടെ വൃദ്ധന്‍ കിടന്നു.

“ഇനി എന്തെങ്കിലും..?”

“..ഒരാഗ്രഹം കൂടി..ബാക്കിയുണ്ട്…ഞാന്‍ …മരിക്കുമ്പോള്‍….എന്നെ…ആ…മാവിന്‍ ചുവട്ടില്‍..ദഹിപ്പിക്കണം…”

ഇത് കേട്ട് മൂത്ത മകന്‍ പൊട്ടിത്തെറിച്ചു.

“അപ്പന്റെ ഒടുക്കത്തെ ഒരാഗ്രഹം?   ആ മാവ് വെട്ടി ദഹിപ്പിക്കാനിരുന്നതാ.  ഇനി കാശു കൊടുത്ത് വേറെ മരം വാങ്ങണമല്ലോ..?  നാശം..?”

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English