അച്ചടക്കം?
മകനോടൊപ്പം നടക്കുകയാണയാള്‍.
റോഡരുകില്‍ ബിവറെജിന്‍റെ മദ്യശാല. മുന്നില്‍ പെരുമ്പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ നീളന്‍ ക്യൂ!
“മോനെ. നീ ആ ക്യൂവില്‍ പോയി നില്‍ക്ക്..”
അവന്‍ ക്യൂവിന് പിന്നില്‍ നിന്നു.
“എന്താ മനുഷ്യാ നിങ്ങളീ കാണിച്ചേ..? ഇത്ര ചെറു പ്രായത്തിലേ ഇവനെ മദ്യപാനം പഠിപ്പിക്കുന്നോ?” ഇത് കണ്ടുനിന്ന മറ്റൊരാള്‍ അയാളുടെ നേരെ തട്ടിക്കയറി.
“മദ്യപാനം പഠിപ്പിക്കാനല്ല സുഹൃത്തേ. അച്ചടക്കം പഠിപ്പിക്കാന്നാ. ഇവന്‍ ഭയങ്കര ദേഷ്യക്കാരനാ. എടുത്തുചാട്ടക്കാരനും. ഇവനെ അച്ചടക്കവും ക്ഷമയും പഠിപ്പിച്ച് നന്നാക്കിയെടുക്കാനാ എന്റെ ശ്രമം”