കരളുകൾ കല്ലിച്ചുറച്ചു
ഞരമ്പുകൾ മുറിവേറ്റ്
നിണമോടെ നനവെഴുന്നു.
കരളുകൾ ഉരുകാതെ വെന്ത്
കലാഗ്നിയിൽ
അലിവിന്റെ ഉറവകളാകെ വറ്റി
എന്തിലുമുടയാതെ
ഒന്നിലുമലിയാതെയായ്
ഇളകിമാറാതെ കരളുകൾ
കരിങ്കല്ലോളമുറപ്പിൽ
നഗ്നമായി നിൽക്കെ
കുരുന്നു നിനവുകളതു കണ്ട്
ശില്പങ്ങൾ മെനയുന്നു
ഞരമ്പ്കൾ പലപ്പോഴും
മറവികളാകുന്നു
അറ്റുപോകുന്ന പ്രതീക്ഷകൾ പോലെ
കരളുറപ്പൊരു പാറപോലെ
നിലമിളകിയാലും ഇളകാതെ
നിലനിൽപ്പിനൊരാശ്വാസം
കരളുറപ്പോടെ കാലവും പറയുന്നു
കരളുറപ്പാണ് നിലയുറപ്പ്.