മഹാത്മാഗാന്ധി സർവകലാശാലയിൽ 15 പുതിയ തൊഴിലധിഷ്ഠിത, ന്യൂജനറേഷൻ അപ്ലൈഡ് ഹ്രസ്വകാല പാർട്ട്ടൈം സർട്ടിഫിക്കറ്റ്, പി.ജി. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. 2019 ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉയർന്ന പ്രായപരിധിയില്ല, റഗുലർ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും ചേരാം. ക്ലാസുകൾ ഞായറാഴ്ചകളിലും രണ്ടാംശനിയാഴ്ചകളിലും. കുറഞ്ഞ ഫീസ്.
ഉയർന്ന പ്രായപരിധിയില്ലാത്ത എല്ലാവർക്കും പഠിക്കാൻ കഴിയുന്ന നിലയിലാണ് റഗുലർ-പാർട്ട്‌ടൈം ഓൺ കാമ്പസ് പ്രോഗ്രാമുകൾ രൂപകല്പന ചെയ്തിരിക്കുന്നത്. ബിരുദ, ബിരുദാനന്തരബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കും പ്രോഗ്രാമിന് ചേരാം. അവധിക്കാലത്ത് നിശ്ചിത മണിക്കൂർ ക്ലാസുകളുള്ള ക്രാഷ് കോഴ്സ് രീതിയിലുള്ള പ്രോഗ്രാമുകളുമുണ്ട്.
പ്രഗത്ഭരായ അധ്യാപകരും വിദഗ്ധരുമാണ് ക്ലാസുകൾ എടുക്കുക.
സർട്ടിഫിക്കറ്റ് കോഴ്‌സുകൾ (ആറു മാസം):(1) ബിസിനസ് ഡാറ്റാ അനാലിസിസ് (ടാലി, എക്‌സൽ), (2) എക്‌സ്ട്രൂഡർ ഓപ്പറേറ്റർ ഫോർ പോളിമർ ഇൻഡസ്ട്രി ആപ്ലിക്കേഷൻ, (3) ഇന്റർനെറ്റ് പ്രോഗ്രാമിംഗ് ആന്റ് വെബ് ടെക്‌നോളജീസ്, (4) ഫിലിം-കൾച്ചർ ആന്റ് സൊസൈറ്റി, വേസ്റ്റ് മാനേജ്‌മെന്റ്, (5) വാട്ടർ ഹാർവെസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റ്, (6) പേരന്റിംഗ് സൈക്കോളജി, (7) ഇവന്റ് മാനേജ്‌മെന്റ്്. യോഗ്യത: 10/12-ാം ക്ലാസ്/തത്തുല്യ വിജയം.
പി.ജി. സർട്ടിഫിക്കറ്റ് കോഴ്‌സുകൾ(ആറു മാസം): (1) ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ, (2) ഇൻസ്ട്രുമെന്റൽ മെതേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ്, (3) ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ്, (4) നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി, (5) ഇമോഷണൽ ഇന്റലിജൻസ്. യോഗ്യത: അംഗീകൃത ബിരുദമം.
ഡിപ്ലോമ കോഴ്‌സ് (ഒരു വർഷം): കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ. പ്ലസ്ടു/തത്തുല്യ വിജയമാണ് യോഗ്യത.
പി.ജി. ഡിപ്ലോമ കോഴ്‌സ് (ഒരു വർഷം): ഫുഡ് അനാലിസിസ് ആന്റ് ക്വാളിറ്റി കൺട്രോൾ. യോഗ്യത: അംഗീകൃത ബിരുദം.
www.dasp.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ജൂലൈ 21ന് വൈകീട്ട് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം. ഈ വർഷം അപേക്ഷ നൽകുന്നതിലെ സീനിയോരിറ്റി അനുസരിച്ചാണ് പ്രവേശനം. വിശദവിവരം വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731066.