മെഴുകുതിരി

f7ced9e1a92dc75a94bb4426c9f295a0-candle-photography-dark-art-photography

ഉഴലുന്നൊരായുസ്സും-സാഫല്യാതീതജന്മവും,

ജ്വലിക്കുന്ന നാളത്തിനത്താണിയായു-

രുകുന്ന മെഴുകായ് വിതുമ്പിടുന്നു…..

പള്ളിയിലുരുകി കുരിശ്ശിങ്കലും- കാര്യസാദ്ധ്യത്തിനായ്…

കബറിങ്കലും ആത്മ-മോക്ഷത്തിനായ്…

നിഷ്പ്രഭമായി പോകുവതിൻ മുൻപു-

നിന്നിത്തിരിവെട്ടത്തിലലിഞ്ഞുചേരാൻ-

കഴിയ്ഴാതെപോകുന്നഹതഭാഗ്യനല്ലോ…

 

ഒരുമെയ്യായ് സ്വപ്നങ്ങൾ പങ്കിട്ടകാലം-

മറക്കുവാൻ നിനക്കാവതുണ്ടോ..?

അന്യനായ് നീ ശോഭപകർന്നിടുമ്പോൾ-

മറന്നുവോയെന്നുരുകുന്ന മനസും ..

നൈസർഗികമാം കിനാക്കൾകണ്ട-

കാലങ്ങളൊക്കെ മറന്നുപോയോ…?

തട്ടിയും മുട്ടിയും ജീവിച്ചിടേണ്ടനമ്മൾ-

പിരിയുവാൻ കാത്തുകഴിയുന്നവർ…

കണ്ണീരുമാത്രം ബാക്കിയായ് വെച്ചുനീ-

യെന്തേപൊലിഞ്ഞു എനിക്കുമുമ്പേ…?

ചിറകറ്റുവീഴുന്നൊരീയ്യാമ്പാറ്റപോ-

ലൊടുവിൽ നീ പിടഞ്ഞെന്റെ മാറിലേക്ക്-

ഉരുകുവാൻ ബാക്കിയായ് നിർത്തിയെന്നെ….

 

 

 

 

 

 

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English