ഇത്രയും കനവില്‍ കുളിര്‍ ഓര്‍മ്മകള്‍ നിറയുന്നു
ഇതാദ്യമല്ല കുതിച്ചു പായും കുതിരകള്‍ തന്‍ കുളമ്പടി
യാനങ്ങള്‍ പകലറിയാതെ ഇരുളില്‍ സഹയാത്രികര്‍
യുദ്ധമകലെ മേഘങ്ങള്‍ക്കിടയിലൊ മൊഴികളായി
കൂരകൂട്ടിടും ജീവനാളങ്ങള്‍ വദനവാടിയില്‍
കണ്ണിടറുന്നിമകള്‍ കച്ചമുറുക്കുന്നു കോളമരുന്നു
ചുടുനീര്‍ മാതളങ്ങള്‍ മനോഭാവത്തില്‍ മൊട്ടിടുന്നു
ചക്രശ്വാസങ്ങള്‍ക്കപ്പുറമെത്തിടും ചെല്ലം ചൊടികളിലൂടെ
കാട്ടുതീ പോല്‍ ജ്വലിച്ചൊഴുകുന്നു വനസരസ്സുകള്‍
കൂട്ടിനു കുടില്‍വിട്ടിറങ്ങിടും കാനനവാസികളാം ശലഭങ്ങള്‍
ദൂരെ ആ ആഴക്കടലില്‍ അലിഞ്ഞിറങ്ങുന്നു അലകള്‍ക്കൊപ്പം
ദു:ഖം മാത്രം ബാക്കി നില്‍ക്കുമോയീ ഭൂവിലെന്നും
കവിള്‍ക്കനങ്ങളില്‍ ആടിയുലയും ജീവിതക്കോമരങ്ങള്‍
കാറ്റിലുണരും കടല്‍ കൗതുകം കല്ലുകള്‍ തട്ടിമിനുങ്ങിടും
ചാരത്തില്‍ പൊതിയുന്നു പഴയ മണ്‍തരികളും
ചിരിക്കാത്ത ചിത്രമായി ചലിക്കുന്ന ചില്ലുകളും
പരിഭവവേദനകള്‍ പതുക്കെയീ നാഴിക തിരശീലയിലെന്നപോലെന്നാല്‍
പൂത്തുതിര്‍ക്കും പുതു പുലര്‍ക്കാല ദീനങ്ങള്‍ മൂടല്‍ മഞ്ഞുക്കെട്ടില്‍
സമയം പോകുന്നു അറിയാതെ ആര്‍പ്പുവിളികളും
സകലദൈന്യതകളും അടുത്തൊരൊളിപ്പോരിനായി കനത്തിടും
കടലും ശാന്തമായിടുമാ നാള്‍ ശക്തിയോടാഞ്ഞിടും പിന്നെ
കരയുമതുര്‍ക്കൊണ്ടു വേഷം മാറിമറിഞ്ഞിടും കൂടെ!
Click this button or press Ctrl+G to toggle between Malayalam and English