മെറിന്റെ നോറക്ക് സഹായഹസ്തം

ഫ്ലോറിഡയിൽ അതിദാരുണമായി കൊല്ലപ്പെട്ട മെറിൻ ജോയിയുടെ അനുശോചനയോഗം നവകേരള മലയാളി അസോസിഷൻ സംഘടിപ്പിച്ചു. പ്രസ്തുതചടങ്ങിൽ, മെറിൻ ജോയിയുടെ നാട്ടിലുള്ള മകൾ നോറക്ക് വിദ്യാഭ്യാസ ചിലവുകൾക്കായി ഒരു നിശ്ചിത തുക ധനസഹായമായി നൽകാൻ തീരുമാനിച്ചതായി  പ്രസിഡന്റ് ബിജോയ് സേവ്യർ പ്രഖ്യാപിച്ചു.
ഉദ്യോഗപരമായി അമേരിക്കയിൽ എത്തുന്ന ഓരോ മലയാളിയും അവന്റെ/അവളുടെ  ജീവിതത്തിന്റെ നല്ലൊരുഭാഗം ചിലവഴിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ അല്ലെങ്കിൽ കുട്ടികളുടെ മെച്ചപ്പെട്ട ഭാവി കരുപ്പിടിപ്പിക്കുന്നതിനായാണ്. ഏറ്റവും തിരക്കുപിടിച്ച ജീവിതം നയിക്കുന്നതിനിടയിൽ ചില അസ്വാരസ്യങ്ങൾ കുടുംബ ജീവിതത്തിൽ ഉണ്ടായെന്നുവരാം. അപ്പോഴും തങ്ങളുടെ കൂടെ ഉള്ള കുട്ടികളെ ഓർക്കുമ്പോൾ, അവരെ കാണുമ്പോൾ വിട്ടുവീഴ്ചകൾക്ക് തയ്യാറായി കുടുംബഭദ്രതക്ക് മുൻഗണന നൽകി മുന്നോട്ടു പോകുന്നു. അതല്ലാതാകുമ്പോൾ, പ്രശ്നങ്ങൾ സംസാരിച്ചു വഴികാണാനുമൊക്കെയാണ് ലോകത്തെവിടെയും  നിയമപരമായ വേദികളുള്ളത്. എന്തായാലും, ഭാര്യ-ഭർതൃ ബന്ധങ്ങളുടെ ഇടയിലെ പരസ്പര വിശ്വാസവും ധാരണയും വർധിപ്പിക്കേണ്ടത്  അത്യന്താപേക്ഷിക മാണെന്നായിരിയ്ക്കാം ഒരു പക്ഷെ ആ കുഞ്ഞു നോറയുടെ മുഖം നമുക്കു പറഞ്ഞുതരുന്നത്  എന്ന് പ്രസിഡന്റ് ശ്രീ ബിജോയ് സേവ്യർ യോഗത്തിൽ പറഞ്ഞു.
തുടർന്ന്  യോഗത്തിൽ  വൈസ് പ്രസിഡന്റ് ജെയിൻ വതിയേലിൽ, സെക്രട്ടറി സജോ ജോസ് പല്ലിശ്ശേരി, ട്രഷറർ സൈമൺ പാറത്താഴം, ജോയിന്റ് സെക്രട്ടറി ഏലിയാസ് പനങ്ങയിൽ, ജോയിന്റ് ട്രഷറർ സുശീൽ കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ ഷാന്റി വർഗീസ്, കമ്മിറ്റി അംഗങ്ങൾ ശ്രീമതി പ്രിയ നായർ,  കുര്യാക്കോസ് പൊടിമറ്റം, ബെന്നി വർഗീസ്, സെബാസ്ററ്യൻ വയലുങ്കൽ, ശ്രീ കിഷോർ കുമാർ സുകുമാരൻ,  റിച്ചാർഡ് ജോസഫ്, ഷിബു സ്കറിയ, സിറിൽ നടുപറമ്പിൽ, സജീവ് കുമാർ മാത്യു,  കുര്യൻ വർഗീസ് എന്നിവർ   അനുശോചനമറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here