പ്രശസ്ത സംഗീതജ്ഞനായിരുന്ന തുവ്വൂർ ഗോവിന്ദ പിഷാരോടി ഭാഗവതരുടെ ഓർമ്മക്കായി നടത്തുന്ന സംഗീതോത്സവത്തിനു തുടക്കകം. ശ്രീ ചെമ്മന്തട്ട വിഷ്ണു ക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ ദിവസം പരിപാടിക്ക് തിരി തെളിഞ്ഞു.
ഇതിനായി രൂപം നൽകിയ തുവ്വൂർ ജി പി ഗോവിന്ദ പിഷാരോടി ഭാഗവതർ സ്മാരക ട്രസ്റ്റിന്റെ ഉദ്‌ഘാടനവും ഇതേ വേദിയിൽ വെച്ച് സുപ്രസിദ്ധ ഗാനരചയിതാവും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു.
വൈകീട്ട് നടന്ന കുചേല വൃത്തം കഥകളിക്ക് ഗോവിന്ദ പിഷാരോടി ഭാഗവതരുടെ മകൾ ചന്ദ്രലേഖ സന്തോഷ് പദം ആലപിച്ച് കഥകളി സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചു.