മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങള്‍ നീ ഉജ്ജയിനിയിലേക്കു കൊണ്ടുപോകൂ. ഇതാ, നിനക്കായ് ആരും ഇന്നുവരെ എഴുതാത്ത ഒരു പ്രേമസന്ദേശം.
ഉജ്ജയിനിയിലെ ആസ്ഥാനകവി പട്ടം നേടിയ കാളിദാസന്‍ ഒരു ഗണിതകസ്ത്രീയെ പ്രണയിക്കുന്നു. ഉജ്ജയിനിയിലെ മഹാരാജാവും അവളേ മോഹിക്കുന്നു. ഈ സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുത്ത ഒരു മനോഹര നോവല്‍. തന്റെ മോഹസാഫല്യത്തിനു വേണ്ടി രാജാവ്, കാളിദാസനെ ഹിമാലയത്തിലേക്ക് അയയ്ക്കുന്നതോടെ ഏകാന്തദു:ഖത്തിന്റെ വിരഹവേദനയില്‍ അസഹ്യഭാരവും പേറി’മേഘദൂത്’ രചിക്കുന്ന കാളിദാസന്‍. തന്റെ പ്രണയേശ്വരി കാരാഗൃത്തിലെന്ന പോലെ ഉജ്ജയിനിയില്‍. പ്രേമവിരഹത്തിന്റെ ഒരു ഉജ്ജ്വല കഥാവിഷ്കാരം. മലയാളത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന അപൂര്‍വ ചാരുതയുള്ള രചന.
ഇത് ഒരപൂര്‍വ്വ താളിയോല കൃതിയില്‍ നിന്ന് ഹിമാലയത്തില്‍ വെച്ച് കണ്ടെടുക്കപ്പെട്ടത് എന്നു കഥാഖ്യാനം. പ്രണയത്തിന്റെ അനശ്വരതയില്‍ വിരഹവേദനയുടെ ഒരു ഉജ്ജ്വല കഥാവിഷ്കാരം. മേഘമേ, എന്റെ വിരഹത്തിന്റെ സന്ദേശങ്ങള്‍ നീ ഉജ്ജ്വയിനിലേക്കു കൊണ്ടുപോകൂ. ഇതാ, നിനക്കായ് ആരും ഇന്നുവരെ എഴുതാത്ത ഒരു പ്രേമസന്ദേശം.
“ഈ ഗ്രന്ഥത്തില്‍ നമ്മളെ ആദ്യം ആകര്‍ഷിക്കുക ഇതിലെ ഭാഷയും പദപ്രയോഗ സാമര്‍ത്ഥ്യവുമാണ്. പിന്നെ പാത്ര സൃഷ്ടിയിle ഔചിത്യം. ആ പുരാതന ഭോജരാജസദസ്സില്‍ നാമ്മളെത്തുന്നു. ശങ്കരകവിയെ കാണന്നു. മഹാവിദ്വാനായ ഭര്‍ത്തൃഹരി പ്രത്യക്ഷപ്പെട്ട് പ്രകാശം ചൊരിഞ്ഞ് അപ്രത്യക്ഷനാകുന്നതും അറിയുന്നു. സത്യത്തിനോടും നീതിയോടുമുള്ള ആദരവാണ് ഭര്‍തൃഹരിയില്‍ നിറഞ്ഞാടിയത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന ആ മഹാസംഭവങ്ങള്‍ നമ്മുടെ മുന്‍പില്‍ അവതരപ്പിച്ചതിലെ കൈമിടുക്ക് ഭംഗിയായിട്ടുണ്ട്”.
(കെ.ബി. ശ്രീദേവിയുടെ മുഖവുരയില്‍ നിന്ന്)
മേഖയാത്രികന്‍, സുധീര്‍ പറവൂര്, നോവല്‍, വില : 110.00.