കണ്ടാണശ്ശേരിയുടെ തട്ടക സ്മൃതികൾ പങ്കുവെയ്ക്കാൻ പഴയ തലമുറയിൽപ്പെട്ടവരും കാരണവർമാരും പുത്തൻ തലമുറയും ഒത്തുകൂടിയത് വേറിട്ട അനുഭവമായി.കണ്ടാണശ്ശേരിയിലെ പഴയകാല കൃഷി രീതികളും നഷ്ടപ്പെട്ട ആചാരാനുഷ്ഠാനങ്ങളും അരങ്ങൊഴിഞ്ഞ കലകളും അവർ ഓർത്തെടുത്തു. കണ്ടാണശ്ശേരി ഗ്രാമീണ വായനശാല-കലാസമിതിയാണ് സംഘടിപ്പിച്ചത്.നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. വി.കെ. ദാസൻ അധ്യക്ഷനായി. ടി.എ. വാമനൻ, പി.എ. ദിനുദാസ്, സീനത്ത് സലീം, ഗീത മോഹനൻ, ബാലകൃഷ്ണൻ നരിയംപുള്ളി, കെ.എ. ബാലൻ എന്നിവർ പ്രസംഗിച്ചു.
Home പുഴ മാഗസിന്