മീറ്റ് ദി ഹിസ്റ്റോറിയന്‍; ഇര്‍ഫാന്‍ ഹബീബ് സംസാരിക്കും

 

 

 

 

കേരള ഹിസ്റ്ററി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മീറ്റ് ദി ഹിസ്റ്റോറിയന്‍ പരിപാടിയില്‍ ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് അതിഥിയായി എത്തുന്നു. ഞായറാഴ്ച (5 ഡിസംബര്‍ 2021) വൈകുന്നേരം 6.30ന് കേരള ഹിസ്റ്ററി കോണ്‍ഗ്രസ് ഫേസ്ബുക് പേജിലൂടെ പരിപാടിയുടെ ഭാഗമാകാം.

ഇന്ത്യന്‍ ചരിത്രഗവേഷകര്‍ക്കിടയിലെ അറിയപ്പെടുന്ന ശബ്ദമാണ് പ്രൊഫ. ഇര്‍ഫാന്‍ ഹബീബിന്റേത്. ‘മുഗള്‍ ഇന്ത്യയിലെ കൃഷി സമ്പ്രദായങ്ങള്‍’ , ‘ ഇന്ത്യാചരിത്രത്തിലെ ഉപന്യാസങ്ങള്‍ : മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യത്തിലേക്ക് ‘, ‘മുഗള്‍സാമ്രാജ്യത്തിന്റെ ഭൂപടപുസ്തകം’ എന്നീ സുപ്രസിദ്ധമായ കൃതികളാണ് ചരിത്രപഠിതാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അറിയിച്ചത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here