മീശ എന്ന നോവൽ മാതൃഭൂമിയിൽ നിന്ന് പിൻവലിച്ചതിനെതിരെ എഴുത്തുകാരനെയും മാസികയെയും സംശയത്തിന്റെ നിഴലിൽ നിർത്തി ഒട്ടേറെ അഭിപ്രായങ്ങൾ വന്നിരുന്നു . മാതൃഭൂമിയുടെ രാഷ്ട്രീയ മുതലെടുപ്പ് കാരണമാണ് നോവൽ പിൻ വലിച്ചതെന്നും മറ്റും അഭിപ്രായങ്ങൾ വന്നിരുന്നു എന്നാൽ ഇപ്പോൾ സംശയങ്ങൾക്കെല്ലാം മറുപടിയുമായി എഴുത്തുകാരൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. എസ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത് വായിക്കാം
നോവൽ ആഴ്ചപ്പതിപ്പിൽ നിന്ന് പിൻവലിച്ചത് സംബന്ധിച്ച് ഒരു വിശദീകരണംകൂടി ആവശ്യമാണെന്ന് കരുതുന്നു.മാതൃഭൂമിയിലെ ആരും നോവൽ നിർത്തണമെന്നോ പിൻവലിക്കണമെന്നൊ എന്നോട് ആവശ്യപ്പെട്ടിട്ടില്ല.പിൻവലിക്കാൻ തയ്യാറായപ്പോൾ നിരുത്സാഹപ്പെടുത്തുകയാണ് കമൽറാം ചെയ്തത്.എന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണത്.കുറിപ്പെഴുതിയപ്പോൾ ഇക്കാര്യം പ്രത്യേകിച്ച് പറയണമെന്ന് കരുതിയില്ല.ഇത് സുഹൃത്തുക്കളുടെ അറിവിലേക്കായി മാത്രം.