മുപ്പത്തിയേഴാമത് ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ച് ‘മലയാളസാഹിത്യം; മീശയ്ക്ക് മുന്‍പും ശേഷവും’ എന്ന വിഷയത്തില്‍ ചർച്ച നടന്നു. മീശ എന്ന നോവല്‍ കാരണം ഹൈന്ദവതയ്‌ക്കെന്താണ് അപകടം സംഭവിക്കുകയെന്ന് മനസ്സിലാകുന്നില്ല. നവോത്ഥാനത്തോടെ ജാതിചിന്ത അകന്നുപോയെന്ന വിശ്വാസം ശരിയല്ല. ജാതിവ്യവസ്ഥ സമൂഹത്തില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഹിന്ദു സ്ത്രീകളെ മീശ നോവലിലൂടെ അപമാനിച്ചിട്ടില്ല. ഈഴവ സ്ത്രീകളേയും നായര്‍ സ്ത്രീകളേയും പുലയ സ്ത്രീകളേയും നമ്പൂതിരി സ്ത്രീകളേയുമല്ലാതെ ഹിന്ദുസ്ത്രീകളെ എവിടെയും കാണാനില്ലെന്ന് എസ്. ഹരീഷ് പറഞ്ഞു. ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി 9 മുതല്‍ 10.30 വരെ നടന്ന ചര്‍ച്ചയിൽ ദീപ നിഷാന്ത്, എസ് ഹരീഷ്,ഫ്രാൻസിസ് നെറോനാ തുടങ്ങിയവരും പങ്കെടുത്തു
Home പുഴ മാഗസിന്