മീശ നോവൽ കത്തിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി കവി കുരിപ്പുഴ ശ്രീകുമാർ രംഗത്തെത്തി. സാഹിത്യത്തെ സാഹിത്യമായി സാങ്കൽപിക കഥയെ അങ്ങനെയും കാണാൻ കഴിയാത്തവരാണ് പുസ്തകങ്ങൾ കത്തിക്കാൻ തയ്യാറാകുന്നത്. ഇവർക്ക് കാര്യങ്ങൾ മനസിലാക്കാൻ അറിയില്ലെന്നും കുരിപ്പുഴ കൂട്ടിച്ചേർത്തു.
കുണ്ടറ മുക്കടയിൽ ‘നാടക്’ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണോദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാടകക്കാർ മണ്ണിൽ ചവിട്ടിനിൽക്കുന്ന മനുഷ്യരാണ്. അവർക്ക് സാധാരണക്കാരന്റെ വിചാരങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാതിരിക്കാനാവില്ല
അദ്ദേഹം കൂട്ടിച്ചേർത്തു.