മത വികാരം വ്രണപ്പെടുത്തിയെന്നാരോപണം കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നും പിൻവലിച്ച മീശ എന്ന നോവൽ ഡി സി ബുക്ക്സ് പുറത്തിറക്കി . ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് നോവലിന് മേലുള്ള വിവാദം എന്നും വായനക്കാർക്ക് നോവൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്‌ഷ്യം എന്നും ഡി സി അഭിപ്രായപ്പെട്ടു .മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം എന്നും ഡി സി ഇറക്കിയ കുറിപ്പിൽ അഭിപ്രായപ്പെട്ടു.
Home പുഴ മാഗസിന്