മീര ആത്മീയ സാഗരത്തിലെ പ്രണയത്തിര

20933881_1425239684233637_1521588654077684661_o
മീര…
ജോദ്പൂര്‍ രാജവംശത്തില്‍പ്പിറന്ന രാജകുമാരി. ചെറുപ്പത്തില്‍ തന്നെ തന്റെ എല്ലാമെല്ലാമായി സ്വീകരിച്ചതാണ് കൃഷ്ണനെ. ജീവിതത്തിന്റെ ആലംബങ്ങളോരോന്നും അകന്നുപോയപ്പോഴും പുതുതായി പ്രതീക്ഷകള്‍ നല്‍കാന്‍ വന്നവര്‍ മാറിനിന്നപ്പോഴും മീര കൃഷ്ണനെ വിട്ടെറിഞ്ഞില്ല. പ്രേമഭാവത്തില്‍, ഭക്തിഭാവത്തില്‍, സഖീഭാവത്തില്‍ മീര അവനെ മുറുകെപ്പിടിച്ചു. ജീവിതത്തിന്റെ എല്ലാ സുഖദുഃഖങ്ങളെയും നിസ്സംഗതയോടെ, കൃഷ്ണനില്‍ സമര്‍പ്പിച്ച മീര, വൃന്ദാവനത്തിലെ മീരാബായി ആയിത്തീര്‍ന്നത് ഭക്തിപ്രണയം കൊണ്ടു മാത്രം. പ്രേമമധുരമാര്‍ന്ന ഭജനകള്‍ പാടുമ്പോഴും ജനസമൂഹം അതേറ്റുപാടുമ്പോഴും മീര വെറും കൃഷ്ണദാസിയായി മാറിനിന്നു.
നൂറ്റാണ്ടുകള്‍ക്ക് ശേഷവും അനശ്വരമായ ഭജനകളിലൂടെ ജനഹൃദയങ്ങളില്‍ നൃത്തം ചെയ്യുന്ന മാരാബായിയുടെ മിസ്റ്റിക് ജീവതാഖ്യാനമാണ് ഈ പുസ്തകം.

എഴുത്തുകാരന്‍ ഇങ്ങനെ പറയുന്നു:
”എപ്പോള്‍ വിളിച്ചാലും ഉണരുന്ന ഉള്‍ക്കാമ്പിലുറങ്ങുന്ന പ്രണയിനിയെ ഞാന്‍ വായനക്കാര്‍ക്ക് വിട്ടുതരില്ല. മീര പറഞ്ഞതുപോലെ എന്റേത് മാത്രമാണവള്‍.”

പ്രസാധകർ സൈകതം ബുക്ക്സ്

പേജ്      152

വില     130 രൂപ

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English