മീരാക്കുട്ടി സ്മാരക യുവകവിതാ അവാർഡ് അഭിരാമിക്ക്

പ്രൊഫസർ പി മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫസർ മീരാക്കുട്ടി സ്മാരക യുവകവിതാ അവാർഡ് അഭിരാമിക്ക്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.

സച്ചിദാനന്ദൻ അധ്യക്ഷനും ഡോ.എൽ.തോമസുകുട്ടി, സാജോ പനയംകോട്, വിൽസൺ ജോൺ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 35 വയസ്സിൽ താഴെയുള്ള കവികളിൽ നിന്നാണ് അവാർഡിന് കൃതികൾ ക്ഷണിച്ചത്.170 കവികളുടെ 2728 കവിതകൾ മൂന്നു ഘട്ടങ്ങളിലായാണു വിലയിരുത്തപ്പെട്ടത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English