
എത്ര നേരമിരിക്കണം
തോട്ടുവക്കത്തിത്തിരി പരൽ മീനുകളെ ചാട്ടത്തിൽ കിട്ടുവാൻ.
അയാളുടെ ശ്വാസമിപ്പോൾ
ഒഴുക്കു വെള്ളമായി മാറുന്നു.
ചാട്ടത്തിൽ വീഴുന്ന മീനുകൾ
പിന്നെയും ചാടുന്നു നീന്തുന്നു.
ഇടക്കയാളും
ചാട്ടത്തിൽ പെട്ടു പോകുന്നു.
മീനുകളെല്ലാം കൂടി
അയാളെ കരയിലേക്കിടുന്നു.
കരയിലിപ്പോൾ
അയാൾ കിടന്ന് പിടക്കുന്നു.