മുന്നിലേക്ക് ഓടിയെത്തി വായ്തോരാതെ… എന്തെല്ലാമോ.. കലമ്പി.. മറയുന്ന ഒരു സ്ഥിരം പരിചയക്കാരിയെപ്പോലെയാണ് പലപ്പോഴും അയാള്‍ക്ക് മഴ.!!
ബാല്യത്തിലെ .. മഴ…ഒരു …കൗമാരക്കാലം വരെ.. അയാള്‍ക്കു.. വെച്ചു.. നീട്ടിയത്.. കണ്ണീരുപ്പുകലര്‍ന്ന… സങ്കടമായിരുന്നു.? ഒപ്പം … അകമ്പടി സേവിച്ചുകൊണ്ട് വിശപ്പും കടുത്ത ദാരിദ്ര്യവും….!
പിന്നീടതിന് ഒരറുതി വന്നത് യൗവ്വനാരംഭത്തിലെ പുതു ദിനങ്ങളോടുകൂടിയായിരുന്നു. ദാരിദ്ര്യത്തിലും കഷ്ടപ്പെട്ടു. പഠിച്ചത് എന്തുക്കൊണ്ടും നന്നായിപ്പോയെന്ന് ചിന്തിച്ചുപോയ നിമിഷം.! പിന്നീട് സൗഭാഗ്യത്തിലേക്കുള്ള ഏണിപ്പടിയായി ആദ്യം കൈവന്നത്. നിനച്ചിരിക്കാതെയുള്ള സര്‍ക്കാര്‍ ജോലിയാണ്!! അന്ന ആദ്യമഴയുടെ പടപ്പുറപ്പാടിന് തുടക്കമിട്ട ദിവസങ്ങളായിരുന്നു. ഇടവപ്പാതിയുടെ തുടക്കം! അന്നു നീട്ടിപ്പെയ്ത മഴയ്ക്കു ആഹ്ലാദത്തിന്റെ ആരവമായിരുന്നു. പടിഞ്ഞാറന്‍ കാറ്റിന്റെ കൂട്ടു പിടിച്ചെത്തിയ മഴയുടെ കുളിരില്‍ അരിക്കും ഒന്നു നനയാന്‍ മോഹിച്ചു പോയ നിമിഷം! അമ്മയുടെ അരുതേയെന്ന വിലക്കിന് നേരെ ചിരിച്ച മുഖം സമ്മാനിച്ച് അയാള്‍ വൈകുന്നേരത്തെ കുളിര്‍മഴയിലേക്ക് ചാടിയിറങ്ങി. പിന്നെ മുറ്റത്തെ തുറവെള്ളം ചൂടി ഒരു തട്ടു തകര്‍പ്പന്‍ കുളി തന്നെയായിരുന്നു! മനസ്സിനു ശരീരത്തിന് മഴയുടെ കുളിര് തരുന്ന സുഖം പിന്നെ മനസ്സ് ആഗ്രഹിച്ച ജോലി ജോലിയിലെ ആത്മാര്‍ത്ഥത ഒഴിവു ദിവസങ്ങള്‍ ലീവ്, കല്യാണം, ഭാര്യ, കുട്ടികള്‍, ജോലിക്കയറ്റം പുതിയ വീടുവെക്കല്‍ പാലുകാച്ച് എന്നു വേണ്ട എല്ലാ നല്ലകാര്യങ്ങക്കു മുന്നിലും മഴയുടെ കലമ്പലും മുറുമുറുക്കലും പിറുപിറുക്കലും ചെറുചാറലും ആഞ്ഞുപെയ്യലുമൊക്കെയായി അയാളുടെ ജീവിതത്തെ പുഷ്ടിപ്പെടുത്തിക്കൊണ്ടിരിന്നു.! പക്ഷെ അപ്പോഴും അയാളുടെ രക്തത്തില്‍ കലര്‍ന്ന ഒരു അടങ്ങാത്ത മോഹമുണ്ടായിരുന്നു.! ലോകം അറിയപ്പെടുന്ന ഒരു ചലച്ചിത്ര നടനാവുകയെന്ന മോഹം! അതിനായി അയാള്‍ തന്റെ കൗമാരം തൊട്ടെ മിനക്കെട്ടിരുന്നു.! ഏതു മേഖലയില്‍ കൈ വച്ചാലാണ് അവിടെ അവിടെ ശോഭിക്കാന്‍ കഴിയുക. അതിനായി അയാള്‍ ആദ്യം സംഗീതത്തിന്റെ സാഗരമധുരയിലേക്കിറങ്ങി! അല്പ സ്വല്പം തെറ്റില്ലാതെ പാടമെന്നതൊഴിച്ചാല്‍ സംഗീതക്കുറിച്ച് അയാള്‍ക്ക് ഒന്നുമറിയില്ലായിരുന്നു. എങ്കിലും മനസ്സില്‍ സംഗീത ദേവതയായ ശ്രീ വാണീദേവിയെ സ്മരിച്ച് അയാള്‍ പാട്ടിന്റെ പാലായിലേക്കിറങ്ങി. അവിടെ ഗാനമേളകളില്‍ തുച്ഛവേതനത്തിനായി ഉറക്കമിളച്ച് പല പല പാതി രാത്രികളില്‍ അമ്പലപ്പറമ്പുകളിലും പള്ളിപ്പറമ്പുകളിലും ചിലവഴിച്ചു. ഫലം തികച്ചും പാഴ്ഫലമാകുന്നു. ഘട്ടത്തില്‍ സിനിമയില്‍ ഒരു പാട്ട് പാടി ഹൃദയം നിറക്കണമെന്ന തോന്നലില്‍ പല സംഗീത സംവിധായന്മാരേയും പോയി കണ്ടു. പരിചയപ്പെട്ടു. സംസാരിച്ചു. ‘ പിന്നീട്… വരൂ’ ഞാന്‍ വിളിയ്ക്കാം… ‘കാത്തിരിക്കൂ…. ‘ എന്നൊക്കെയുള്ള അവരുടെ നല്ല നല്ല വാഗ്ദാനങ്ങളില്‍ മുഴുകി അയാള വെറുതെ പ്രതീക്ഷ വെച്ചുക്കൊണ്ടിരുന്നു. ഒടുവില്‍ മ്യൂസിക് ഡയറക്ടര്‍ ശരത് സാര്‍ ആണ് ആയാള്‍ക്ക് പാടാനായി ഒരവസരം കൊടുത്തത്. അത് തന്റെ ജീവിതത്തിലെ ഒരു മഹാഭാഗ്യമായി കരുതി. അയാള്‍ അന്നേറെ സന്തോഷിച്ചു.! അങ്ങിനെ ഒരു നല്ല പാട്ടിന്റെ സുഖദമായ ശബ്ദം അയാളിലൂടെ പുറത്തു വന്നു.! പിന്നെ… എന്തോ ആരും അയാളെ വിളിച്ചില്ല. പാടനായി അയാള്‍ ശ്രമിച്ചതുമില്ല. അങ്ങിനെ അയാള്‍ പാട്ടിന്റെ മേഖല വിട്ട് ഇനി എന്തു ചെയ്യണമെന്ന ചിന്തയില്‍ വെന്തു നീറി ഒടവില്‍ ഒരു തിരക്കഥാകൃത്തിന്റെ വേഷമണിയാന്‍ അയാളെ മനസ്സ് ധൈര്യപ്പെടുത്തി. അങ്ങിനെ ഒരിക്കല്‍ അയാള്‍ ഒരെഴുത്തുകാരന്റെ കുപ്പാമ്മണിഞ്ഞ് മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പ്രകൃതിയെ നോക്കി ചെറുതായി എഴുതാനിരുന്നു..! വിഷയം ‘പ്രണയം..’ തന്നെ ഒരു ഗാഡപ്രണയത്തിന്റെ ഈറ്റില്ലിത്തില്‍ ചങ്കുതകര്‍ന്ന് എഴുതിയ കഥ അഭ്രപാളിയില്‍ ചലച്ചിത്രമായി വരുന്ന സ്വപ്നവും കണ്ട് പല സം വിധായകന്മാരേയും സമീപിച്ചു. അവരോട് കഥ പറഞ്ഞു. പക്ഷെ കഥയിലെ മുഖ്യ വിഷയം ഇഷ്ടപ്പെടാതെയോ കഥക്ക് മല്യമില്ലാതെയോ അതൊ കഥ ബാലിശമായിപ്പോയെന്ന തോന്നലോ. എന്തോ ആ മേഖലയില്‍ നിന്ന എന്നന്നേക്കുമായി പരാജയം സീല്‍ ചെയ്ത് പിന്‍ വാങ്ങേണ്ടിവന്നു അയാള്‍ക്ക്.! പിന്നീടുള്ള ചിന്തയില്‍ ആദ്യം കുടിയേറിയ മോഹം അഭിനയം, ആയിരുന്നു.! എന്തുക്കൊണ്ട് തനിക് ഒരു പ്രേം നസര് സാറോ, മധു സാറു, മമ്മൂക്കയോ, ലാലേട്ടനോ ആയിക്കൂടാ…!! അയാള്‍ പിന്നീട് കാണ്ണിട്യ്ക്ക് മുന്നില്‍ ചെന്ന് നിന്ന് തന്റെ ആദ്യത്തെ അഭിനയ ചാതുരി കാഴ്ച വെച്ചു.! തരക്കേടില്ലെന്ന് സ്വയം വിലയിരുത്തിയപ്പോള്‍ മദ്രാസിലേക്കുള്ള ആദ്യത്തെ വണ്ടി കയറി. കണ്ണീരുപ്പ് പാനം ചെയ്യുന്ന ഒരു കഞ്ഞിപ്പാത്രമായി അയാളിലെ ആദ്യത്തെ നടന്‍ പിറന്നു.!
പിന്നീട് ചിരിയുടെ ചക്രവര്‍ത്തി ജഗതി ശ്രീകുമാറിനമ്പ്പം ഒരു കോമഡിപ്പടത്തില്‍ കാലുറപ്പിച്ചു നിന്നു. പിന്നീട് അവടന്നിങ്ങോട്ട് വളര്‍ന്ന് വളര്‍ന്ന് ഇപ്പോള്‍ ഒരു സൂപ്പര്‍ സ്റ്റാറിന്റെ പദവിയില്‍ ചങ്കുറപ്പിച്ച് നില്‍ക്കുമ്പോള്‍ വന്ന വശിയുടെ പിന്നാമ്പുറങ്ങളില്‍ അയാള്‍ അനുഭവിച്ച പെടാപ്പാടുകളുടെ ഹൃദയനൊമ്പരങ്ങള്‍ മൗനം പൂണ്ട് കണ്ണീര്‍തൂകി.. അപ്പോഴും മഴയുടെ പല മുഖങ്ങളില്‍ അയാള്‍ നഷ്ടങ്ങളുടെയും നോട്ടങ്ങളുടെയും ആഗ്രഹ സാക്ഷാത്ക്കാരങ്ങളുടെയും ഒര്‍ടുവില്‍ ഉന്നതികളുടെ ഉയര്‍ന്ന പടവുകളില്‍ അയാളുടെ ജീവിതവും പടവുകളില്‍ അയാളുടെ ജീവിതവും സ്വ്പ്നങ്ങളും അഹ്ലാദമഴ നനഞ്ഞു നിന്നു!!!
ഇപ്പോല്‍ ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് എന്നിട്ടും അയാള്‍ ശിരസ്സില്‍ അഹങ്കാരത്തിന്റെ രത്ന കിരീടമണിഞ്ഞില്ല.! ക്ഷമയും പ്രാര്‍ത്ഥനയും ചെറിയനോടുള്ള കൂറും വലിയനോടുള്ള ബഹുമാനവും കൈവിട്ടില്ല!
“സര്‍, ഷോട്ട് റെഡിയായി വരണം സര്‍.”
അസിസ്റ്റന്റ് ഡയറക്ടര്‍ വിളിച്ചു.-
അതോടെ അയാള്‍ പഴയ ഓര്‍മ്മകളില്‍ നിന്നും മുക്കാനായി. പരിസരത്തിലേക്ക് തിരിച്ചു വന്നു. പിന്നെ പതിയെ എഴുന്നേറ്റുക്കൊണ്ട് ചുറ്റിനും നിരന്നു നില്‍ക്കുന്ന ആരാധകരായ ആയിരങ്ങളുടെ നേര്‍ക്ക് കൈ ഉയര്‍ത്തി വീശി തന്റെ സ്നേഹവും സന്തോഷവും അറിയിച്ചുക്കൊണ്ട് അയാള്‍ പതിയെ മുന്നോട്ടു നടന്നു നീങ്ങി. ഒപ്പം ഒരു ചിണുങ്ങലോടെ അയാളെ പിന്‍ തുടര്‍ന്നുകൊണ്ട് മഴയും മഴയുടെ കുഞ്ഞു കുസൃതികളും..!!
Click this button or press Ctrl+G to toggle between Malayalam and English