വീണ്ടും ചിരിച്ചു മഴ
മുറ്റവും വയലും പുഴയും അരുവികളും നിറച്ചു
വേനലില്‍ ഉഷ്‌ണ സഞ്ചാരത്താല്‍
ഉറങ്ങാതെ കണ്ട കിനാവിനെ
കുളിരുള്ളതാക്കി മാറ്റി
ചൂടുള്ള കണ്ണുനീര്‍ കല്ലുപ്പായ്
കരളില്‍ കിടക്കവേ
പെട്ടന്നാണ് മഴ അലിവായെത്തിയത്
നനവുകള്‍ വറ്റി ഉണങ്ങിയതെന്തിനേയും
വീണ്ടും നനയ്ക്കുന്നോരോര്‍മ്മപ്പെടുത്തല്‍ പോലെ
താളം പെരുത്ത് ചിലപ്പോള്‍
മലവെള്ളപ്പാച്ചിലായെന്നു വരാം
കുടമറന്ന കൗമാരത്തില്‍ മറ്റൊരുകുടക്കീഴില്‍
ചെല്ലാന്‍ കൊതിപ്പിച്ചതും
ബാല്യമോഹത്തിന്റെ വഞ്ചികള്‍
ഒഴുക്കി പഠിപ്പിച്ചതും മഴയാണ്
മഴ ഓര്‍മിപ്പിക്കുന്നു എന്തിന്റെയും ആദ്യാക്ഷരങ്ങള്‍