മഴ പെയ്യുകയാണ്..
മധുരമായൊരു കാറ്റിന്റെ ഈണം മൂളി
മനസ്സിന്റെ ഉള്ളറകളിൽ
മഴ പെയ്തു കൊണ്ടിരിക്കയാണ്..
റെയിൽപാളത്തിലെ പുല്ലുകളോട്
കിന്നാരം പറഞ്ഞ്
നിറഞ്ഞ താളവുമായി മഴ ഒഴുകുകയാണ്..
ഇന്നലെവീണ ചോരക്കറകൾ
പാളത്തിൽ നിന്ന് കഴുകിക്കളഞ്ഞ്
പറയാത്ത കദനത്തിന്റെ കഥയുമായി
മഴ കരയുകയാണ്..
മഴയുടെ കൈകൾക്ക്
പ്രണയത്തിന്റെ മണമാണ്..
മഴയുടെ ഇരമ്പലിന്
വിതുമ്പലിന്റെ ഓർമ്മയാണ്..
നിലക്കാത്ത മഴയിൽ അമർന്നു പോയത്
പെണ്ണിന്റെ തേങ്ങലാണ്
മഴ അറിയാതെ പോയത്
മാനത്തിന്റെ വിലയാണ്..