മഴ നനയുന്ന പൂച്ച

fb_img_1511526465607ലോഗോസ് പ്രസിദ്ധീകരിച്ച മഴനയുന്ന പൂച്ച എന്ന പുസ്തകം വിശ്വസാഹിത്യത്തിലെ ഇരുപതു കഥകളുടെ തർജ്ജമയാണ് . വി രവികുമാറാണ് വിവർത്തകൻ . ഏണസ്‌റ് ഹെമിങ്‌വേ , ആന്റൺ ചെക്കോഫ്‌ , മോപ്പസാങ് , ഹെർമെൻ ഹെസ്സെ , ആൽബേർ കമ്യു , ബോർഹസ് , ഇറ്റാലോ കാൽവിനോ , ഹുവാൻ റുൾഫോ , റിയുനൊസുകോ അകുതഗാവ,അൽഫോൺസ് ദോദേ, ജാൻ നെരൂദ മുതലായവരടക്കം വിശ്വസാഹിത്യത്തിലെ മഹാപ്രതിഭകളുടെ കഥകൾ ഭാഷയുടെ ലാളിത്യത്തിലും വിഷയ സ്വീകരണത്തിലും വലുപ്പം കൊണ്ടും ആണെന്നെ അത്ഭുതപ്പെടുത്തിയത് . എത്ര ലളിതമായാണ് ആ കഥകൾ പറഞ്ഞുപോകുന്നത് ? അങ്ങേയറ്റം ദുരൂഹമായും കൃത്രിമ ഭാഷ ഉപയോഗിച്ചും പേജുകൾ നിരത്തിയും പറഞ്ഞു കഥയെ വായനക്കാരനിൽ നിന്നും അകറ്റുന്ന ഈ കാലത്ത് ഈ കഥകൾ വായന ഇഷ്ടപ്പെടുന്നവർ നിശ്ചയമായും വായിക്കണം . എന്നിട്ടു ഒരു പേജിനപ്പുറം നിങ്ങളെ കൊണ്ട് പോകാത്ത എല്ലാ കഥകളും നിശ്ചയമായും തിരസ്കരിക്കണം . അങ്ങനെയാകുമ്പോൾ മലയാളത്തിൽ നല്ല കഥകൾ പിറവിയെടുക്കുന്ന കാലം വരും . കഥ കഥാപ്രസംഗം ആകരുത് .
മുന്നറിയിപ്പ് : ഈ കഥകൾ വായിച്ചാൽ പിന്നെ കുറച്ചു ദിവസത്തേക്ക് നിങ്ങൾക്ക് ഒരൊറ്റ മലയാള കഥ പോലും വായിക്കാൻ തോന്നില്ല .
മൂലകഥയോടും വായനക്കാരോടും ഒരുപോലെ നീതി പുലർത്തുന്നു വിവർത്തകൻ .
റാഷോമോൺ എന്ന കഥയിലെ ഒരു ഭാഗം രണ്ടു ഭാഷയിൽനിന്നും :
‘After a loud fit of sneezing he got up slowly. The evening chill of Kyoøto made him long for the warmth of a brazier. The wind in the evening dusk howled through the columns of the gate. The cricket which had been perched on the crimsonlacquered column was already gone.’
‘നീട്ടിപ്പിടിച്ചൊരു തുമ്മലിനുശേഷം അയാൾ വലിഞ്ഞെഴുന്നേറ്റു .ക്യോട്ടോവിലെ അന്തിക്കുളിരു കൊണ്ടപ്പോൾ ഒരു നെരിപ്പോടിന്റെ കനൽച്ചൂടിന് അയാളുടെ മനസ്സ് കൊതിച്ചു . ആ ഇരുട്ടത്ത് കവാടത്തിന്റെ തൂണുകൾക്കിടയിലൂടെ തണുത്ത കാറ്റ് മൂളിപ്പറന്നു .ചുവന്ന അരക്കു തേച്ച തൂണിന്മേൽ പറ്റിപ്പിടിച്ചിരുന്ന ചീവീട് പോലും പോയിക്കഴിഞ്ഞിരുന്നു ‘

അജിത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here