വിപ്ലവച്ചോര വീണ
ചെമ്മണ്ണിനടിയിൽ നിന്നും
ചെങ്കൊടിയേന്തി
എഴുന്നേറ്റു വരുന്നു
മെയ്ച്ചെടികൾ.
ഓർമ്മിക്കാതിരിക്കാൻ
മൂടിയിട്ട മൺ തരികൾക്കിടയിലൂടെ
മറ്റുള്ളവർ മരണം വരിച്ചിടത്തു നിന്നു
ഉയിർത്തെഴുന്നേറ്റു
പുഞ്ചിരിക്കുന്നു.
കണ്ണീരു വറ്റിയ
വേനൽ കലണ്ടറിലും
കറുത്തിരുണ്ട
അക്കങ്ങൾക്കിടയിലും
ചോരയൊലിക്കുന്ന
തലയുയർത്തി നിൽക്കുന്നു
മെയ് മാസച്ചെടി..
ശവപ്പറമ്പിലും
തലയുയർത്തി നിൽക്കുന്ന
സ്മാരകശിലയായി..