പ്രണയത്തിന്റെ രക്താംബരത്തിൽ ഉദിച്ചുയർന്നസ്തമിച്ച ഒരു നക്ഷത്ര വെളിച്ചത്തെ നിത്യതയുടെ മറുകരയോളം ചെന്ന് അന്വേഷിക്കുകയാണ് ഈ നോവലിൽ ശ്രദ്ധേയനായ എഴുത്തുകാരൻ വി ആർ സുധീഷ്. ഏതു ഋതുക്കളിലും പൂക്കുന്ന പ്രണയത്തിന്റെ വിപിനത്തിലൂടെ ഭൂതകാലത്തിലെവിടെയൊക്കെയോ ഒഴുകിപ്പരന്നുപോയ അതിന്റെ പരാഗരേണുക്കളുടെ തപിക്കുന്ന സ്‌മൃതിയിലൂടെ മായ ഓരോ വായനയിലും പുനർജനിക്കുകയാണ്