എൻ പ്രഭാകരന്റെ മായാ മനുഷ്യർ എന്ന നോവലിനെക്കുറിച്ച് എഴുത്തുകാരൻ കൂടിയായ ഷുക്കൂർ പെടയങ്ങോടിന്റെ കുറിപ്പ്
കവിത തലക്ക് പിടിച്ച് നടന്ന യൗവ്വനകാലത്ത് പല കവിതാ കേ മ്പുകളിലും സാഹിത്യ പരിപാടിയെന്ന് കാണുന്ന ഇടങ്ങളിലും കവിയരങ്ങുകളിലും കയറിയിറങ്ങുക പതിവായിരുന്നു.അങ്ങിനെ ഇരുന്നുറങ്ങിയ അനുഭവവും എനിക്കുണ്ട്. നറുക്ക് ഇട്ട് കവി ക ളെ ക്ഷണിക്കുന്ന കവിതാ സാഹിത്യ വേദിക്കാരേയും ഞാൻ കണ്ടിട്ടുണ്ട്
.ഇത്തരം അനുഭവങ്ങൾ ഓർമ്മിക്കുവാൻ ഇടയാക്കിയത് എൻ പ്രഭാകരന്റെ മായാ മനുഷ്യർ വായിച്ച് കൊണ്ടിന്നപ്പോളാണ്
എന്താണ് മനുഷ്യൻ.സാഹിത്യം, സംസ്ക്കാരം രാഷ്ട്രീയം എന്നിവ യെയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ട് ഒരു കഥ മെനയുകയാണ് മായാ മനുഷ്യർ എന്ന നോവലിലൂടെ പറഞ്ഞ് വെക്കുന്നത്.
നാം രാഷ്ട്രീയ പരമായി ഉദ്ബുദ്ധരാണെന്ന പൊങ്ങച്ച ബോധ്യത്തിലേക്കാണ് എൻ.പ്രഭാകരൻ രാഷട്രീയ ബോധങ്ങളിലേക്ക് ദാർശനീകമായ ചിന്തയുടെ കൊടും വാൾ വീശുന്നത്.
വായനയും ഒരു രാഷ്ട്രീയ പ്രവർത്തനമാണെ ന്ന ബോധ്യമുള്ളവർ തീർച്ചയായും വായിരിക്കേണ്ടതാണ് മായാ മനുഷ്യർ എന്ന ഈ നോവൽ.
പ്രസാധകർ:മാതൃഭൂമി
ബുക്സ് വില: 200 രൂപ.