മൗനം

images-4

വർണ്ണക്കടലാസുകൾ അലങ്കരിച്ച
ഏതോ ഒരു ക്ലാസ്സിൽ
നിൽക്കുകയാണ് ഞാൻ .
കണ്ടിട്ടും കാണാത്ത പോലെ നീയും .
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട
ദ്വീപുകൾ ആയിരുന്നു നമ്മളപ്പോൾ .
മൗനം മുറിക്കാനാവാം
ഒരു മഴ പെയ്യാൻ വിതുമ്പുന്നു .
പണ്ടെപ്പോഴോ
മറ്റു രണ്ടുപേർ
ഇതേ ക്ലാസ്സിൽ
ഇതേ പോലെ നിന്നിരിക്കണം .
മൗനം ഭാഷയാണെന്നറിഞ്ഞു
പരസ്പരം ഒന്നും പറയാതെ
അവരും
മാഞ്ഞുപോയിട്ടുണ്ടാവണം.
.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English