ഞാന്‍ മൗനത്തിലാണ്
അതെന്‍റെ ഭീരുത്വം കൊണ്ടല്ല……
നിസംഗതയുടെ കരിമ്പടത്തിനുള്ളിലെ
സ്വാര്‍ത്ഥതയുടെ ഇളം ചൂടിനാലാണ്….
ഈ ശീതകാലം മറയും അന്നു ഞാന്‍
ഉഷ്ണക്കാറ്റില്‍ ജ്വാലയായി കത്തിപ്പടരും….
ഹിമപാതം ഉരുകി ഈ താഴ്വാരം
അരുവിയായി ഒഴുകി പടരും
അതിലൊരു തോണിയുടെ അമരത്ത്
ഞാനും ഉണ്ടാവും…
തിരയേയും പേമാരിയേയും മുറിച്ചു
കരയിലടിയും തോണി ഒരുനാള്‍….
കരുതിവെച്ച വിത്തുകള്‍ പാകപ്പെടുത്തും
ആ കരയില്‍ ഞാന്‍…
മുളയിട്ട ഹരിത മകുടങ്ങള്‍ തടയിടും
അന്നും അര്‍ക്കന്റെ അത്യുഷ്ണത്തെ……….
സഹനത്തിന്റെ ചൂടും ചൂരുംകൊണ്ട്
അസഹിഷ്ണുതയുടെ ചില്ലുകൊട്ടാരങ്ങള്‍
ചിതറി പൊടിയും….
ഉഷ്ണമേറ്റ് ഉണങ്ങി വരണ്ട വിളനിലങ്ങളില്‍
പെയ്യുന്ന മഴയില്‍നിന്നും ഉണര്‍ന്നുവരും
പുതുനാമ്പുകള്‍……
അന്നേക്ക് മുന്നേ ഞാന്‍ എന്‍റെ മൗനം ഉടക്കും
ആ നല്ല നാൾ കുറിക്കാന്‍…..
അതുവരെ ഞാനും മൗനത്തിലാണ്
ആ യുഗപിറവിയോളം…..