മതിലുകൾക്ക് കുമ്മായമിട്ട്
ചുമരെന്ന് പേര് കൊടുക്കുക
അധികമുള്ള ചോര
തെരുവിലൊഴുക്കാതെ
പുതിയ ചായക്കൂട്ടുകൾ തീർക്കുക
കയ്യിലെ കുറുവടി
ചെത്തിമിനുക്കി
ചെറിയൊരു തൂലിക യാക്കി മാറ്റുക
ചങ്കിലെ പൊട്ടുന്ന ശബ്ദമെടുത്തിട്ട്
താരാട്ടുപാട്ടുകൾ പാടുക
കൊടിമരങ്ങൾ ചേർത്ത് കെട്ടി
മേൽക്കൂരകൾ പണിയുക
അകന്നുപോയ
മനുഷ്യ ദ്വീപുകളെ ചേർത്ത്
ഹൃദയ സേതുക്കൾ പണിയുക
മനുഷ്യ മനസ്സുകൾ ഒന്നായി ചേർന്ന്
സ്വർഗ്ഗരാജ്യം തീർക്കുക.