ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ സംഘടനയായ സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ ധർമ്മരാജൻ പൊറത്തിശ്ശേരി രചിച്ച കവിതാസമാഹാരമായ മാറ്റൊലി പ്രകാശിതമായി. പൊറത്തിശ്ശേരി എസ്.എൻ.ഡി.പി ഹാളിൽ വച്ച് പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിൽ വച്ച് ബഹു. എം.എൽ.എ. കെ യു അരുണൻ മാസ്റ്റർ പ്രശസ്ത കവയിത്രി രാധിക സനോജിന് പുസ്തകം നൽകിക്കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന കവിയരങ്ങ് കവി സുനിൽ പി എൻ ഉദ്‌ഘാടനം ചെയ്തു.. റഷീദ് കാറളം, വത്സല ശശി, ബിന്ദു ശുദ്ധോധനൻ, ഷീബ ശശിധരൻ, സനോജ് എം ആർ, രാധാകൃഷ്ണൻ വെട്ടത്ത്, ശ്രീല വി വി എന്നിവർ സംസാരിച്ചു.