കോളേജ് വിദ്യാർഥികൾക്കുള്ള മാതൃഭൂമി വിഷു പതിപ്പ് സാഹിത്യമത്സരത്തിന്റെ അവസാന തീയതി ഈമാസം 15 വരെ നീട്ടി. കഥ, കവിത വിഭാഗങ്ങളിലാണ് രചനകൾ അയക്കേണ്ടത്. റഗുലർ, പാരലൽ കോളേജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ഇരുവിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് 25,000, 15,000, 10,000 രൂപ വീതമാണ് സമ്മാനം. പത്തു ഫുൾസ്കാപ്പിൽ കവിയാത്ത കഥകളും 60 വരിയിൽ കവിയാത്ത കവിതകളും ആണ് പരിഗണിക്കുക.
ഫെബ്രുവരി മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന അടയാള സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ സഹിതമാണ് രചനകൾ അയക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ, വിദ്യാർഥിയാണ് എന്ന് തെളിയിക്കാൻ കോളേജ് തിരിച്ചറിയൽ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് മതിയാവും.