മാതൃഭൂമി ബുക്സ് പുസ്തകോത്സവം തുടങ്ങി. സുഭാഷ് ചന്ദ്രൻ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച നോവൽ സമുദ്രശിലയുടെ ഡീലക്സ് പതിപ്പും ജന്മം എന്ന കൃതിയും കെ.പി കേശവമേനോൻ ഹാളിൽ വെച്ച് മുഖ്യാതിഥി ബാലചന്ദ്രൻ ചുള്ളിക്കാട് പ്രകാശിപ്പിച്ചു.
ഡിസംബർ ഇരുപത് മുതൽ ജനുവരി പതിനഞ്ച് വരെ നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ വിവിധ ദിവസങ്ങളിലായി പ്രമുഖ എഴുത്തുകാരുടെ പുസ്തകപ്രകാശനങ്ങളും വായനക്കാരുമായുള്ള ചർച്ചകളും സംവാദങ്ങളുമുണ്ടാകും.
ബോബി ജോസ് കട്ടിക്കാട്, ഇ. സന്തോഷ്കുമാർ, എൻ. ശശിധരൻ, പി.എഫ് മാത്യൂസ്. വി.ആർ സുധീഷ്, കെ. സുരേഷ് കുറുപ്പ്, അജയ് മങ്ങാട്, ജോയ്മാത്യു, രഞ്ജിത്ത്, ഇന്നസെന്റ്, സിബി തോമസ്, ഫാ. ജോൺ മണ്ണാറത്തറ, ഋഷിരാജ് സിങ് തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി പുസ്തകോത്സവത്തിൽ പങ്കെടുക്കും.