മാതൃഭൂമി കഥാപുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു. എം.ടി.വാസുദേവൻ നായർ രക്ഷാധികാരിയായ സമിതിയാണ് പുരസ്താരം നിർണയിക്കുക.മികച്ച കഥക്ക് രണ്ടുലക്ഷം രൂപ സമ്മാനം നൽകും . ഒരു ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എഴുപത്തി അയ്യായിരം രൂപ മൂന്നാം സമ്മാനവും.
പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളക്ക് മത്സരത്തിൽ പങ്കെടുക്കാം. mystory@mbifl.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഈ മാസം 20-ന് മുമ്പ് കഥ അയയ്ക്കണം. സോഫ്റ്റ് കോപ്പി മാത്രമേ സ്വീകരിക്കൂ. ഈമാസം 20 വരെ കഥകൾ സമർപ്പിക്കാം. വിജയികളെ മാതൃഭൂമി ഇന്റർ നാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന്റെ സമാപനവേദിയിൽ പ്രഖ്യാപിക്കും.കൂടുതൽ വിവരങ്ങൾക്ക്: www.mbifl.com സന്ദർശിക്കുക