മലയാളത്തിൽ  കഥക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരം നേടാം: മാതൃഭൂമി കഥാപുരസ്കാരം 2019 അപേക്ഷകൾ ക്ഷണിച്ചു; മികച്ച കഥയ്ക്ക് രണ്ടു ലക്ഷം രൂപ സമ്മാനം

മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഭാഗമായി നടത്തുന്ന കഥാമല്‍സരത്തില്‍ പങ്കെടുക്കൂ.
മലയാളത്തിന്റെ പ്രിയസാഹിത്യകാരൻ എം. ടി. വാസുദേവൻ നായർ രക്ഷാധികാരിയും എം. മുകുന്ദൻ, സി. വി. ബാലകൃഷ്ണൻ, ഇ. സന്തോഷ് കുമാർ എന്നിവർ അംഗങ്ങളുമായ സമതിയായിരിക്കും വിജയികളെ നിശ്ചയിക്കുക. ഒരു ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എഴുപത്തി അയ്യായിരം രൂപ മൂന്നാം സമ്മാനവും.

18 നും 30 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് mystory@mbifl.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് രചനകള്‍ അയക്കാം.സമര്‍പ്പിക്കേണ്ട അവസാന തീയതി: ജനുവരി 20, 2019. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mbifl.com സന്ദർശിക്കുക അല്ലെങ്കിൽ മാതൃഭൂമി ആഴ്ച്ചപതിപ്പ് കാണുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here