2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം എന്‍.എസ് മാധവന്. കഥ, നോവല്‍ വിഭാഗങ്ങളില്‍ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി ദേവന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം.കെ.സാനു അധ്യക്ഷനും കെ.ജയകുമാര്‍, ആഷാ മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. അതിസൂക്ഷ്മമായ രാഷ്ട്രീയ പ്രമേയങ്ങളെ അന്യാദൃശമായ കൈയടക്കത്തോടെയും അനുപമമായ ഭാഷാ ചാതുര്യത്തോടെയും മലയാളത്തിന്റെ മികച്ച കഥകളായി വിളയിച്ചെടുത്ത പ്രതിഭാധനനാണ് എന്‍.എസ് മാധവനെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. ജനുവരി രണ്ടാം വാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരസമര്‍പ്പണം നടക്കും.