പുസ്തകങ്ങളുടെ മാന്ത്രിക ലോകമൊരുക്കി മാതൃഭൂമി ബുക്സ് സംഘടിപ്പിക്കുന്ന മൺസൂൺ പുസ്തകോത്സവത്തിന് ശനിയാഴ്ച തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽ തുടക്കമായി.വൈകീട്ട് 6-ന് എ.ഡി.ജി.പി. ഡോ. ബി. സന്ധ്യ ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ആകർഷകമായ വിലക്കിഴിവിൽ ലഭിക്കും.സ്കൂൾ, കോളേജ് ലൈബ്രറികൾ, വായനശാലകൾ എന്നിവയ്ക്ക് പ്രത്യേക വിലക്കിഴിവ് ഉണ്ടാകും. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് സമയം. ജൂലായ് 15-ന് സമാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9885103060.