മൂന്നാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സതവത്തിന് തിരുവനന്തപുരം കനകക്കുന്നിൽ കൊടിയുയർന്നു. വൈകിട്ട് നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാകയുയർത്തി.
നാല് ദിവസങ്ങളിലായി നടക്കുന്ന അക്ഷരോത്സവം വ്യാഴാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അക്ഷരോത്സവം രണ്ടാം തീയതി അവസാനിക്കും.