മത്തി – മാങ്ങാ തിളപ്പിച്ചത്

മത്തി – പത്തെണ്ണം
മാങ്ങ – ഒന്ന് ചെറുത്
പച്ചമുളക് – നാലെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
വേപ്പില – ഒരിതൾ
ചുവന്നുള്ളി – നാലെണ്ണം നീളത്തിൽ അരിഞ്ഞത്
മഞ്ഞൾപ്പൊടി- കാൽ ടീസ്‌പൂൺ
മുളകുപൊടി- അര ടീസ്പൂൺ
ഉപ്പ് , വെളിച്ചണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം
———————————-

മത്തി വൃത്തിയാക്കി മുഴുവനെ എടുക്കണം . ഒരു മൺചട്ടിയിൽ ഇഞ്ചി, പച്ചമുളക്, വേപ്പില, ചുവന്നുള്ളി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, വെളിച്ചണ്ണ, ഇവ എല്ലാം കൂടി ചേർത്ത് നന്നായി തിരുമ്മണം . ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് തിളപ്പിക്കണം. നന്നായി തിളയ്ക്കുന്ന പാകത്തിൽ മത്തി ചേർക്കണം. ഒരു വിധം നന്നായി തിളക്കുമ്പോൾ മാങ്ങാ ചേർക്കാം. ചാറ് മത്തി യിൽ പിടിക്കുന്ന പാകത്തിൽ വാങ്ങി ഉപയോഗിക്കാം.

* അധികം കൊഴുപ്പില്ലാത്ത കറിയായിരിക്കും ഇത്.

* നെയ്യുള്ളതും പുതിയതുമായ മത്തി മാത്രം ഇതിനു ഉപയോഗിക്കുക

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here