മലയാള സാഹിത്യ ചരിത്രത്തിലും ക്രൈസ്തവ സഭാ ചരിത്രത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. മാത്യു ഉലകംതറ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
ക്രിസ്തുഗാഥ’ എന്ന കൃതിയിലൂടെ വിശ്വാസികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. കെ.വി. സൈമൺ അവാർഡ്, ഉള്ളൂർ അവാർഡ് എന്നിവയടക്കം ഇരുപതോളം സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാഹിത്യശാസ്ത്രം, വിമർശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അമ്പതോളം കൃതികൾ രചിച്ചു.
വൈക്കം മുഹമ്മദ് ബഷീർ, പാലാ നാരായണൻ നായർ, സിസ്റ്റർ മേരി ബനീജ്ഞ തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ കൃതികൾക്ക് എഴുതിയ അവതാരികകളും ശ്രദ്ധേയമാണ്. കേരളത്തിലെ മൂന്ന് സർവകലാശാലകൾ ഇദ്ദേഹത്തിന്റെ സാഹിത്യ വിമർശന ഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങളാക്കിയിട്ടുണ്ട്.
Click this button or press Ctrl+G to toggle between Malayalam and English