നാനാത്വത്തില്‍ഏകത്വത്തിന്‍റെ
വിളഭൂമിയല്‍ അനര്‍ത്ഥത്തിന്‍
കളകള്‍വിളയുന്നു…
വിളകള്‍ക്കിടയിലെ കളകളെ
കൊയ്യാന്‍ കളനാശിതളിച്ചിലേല്‍
കതിരെല്ലാംപതിരായിപ്പോകും…
ബാക്കിയാവുന്ന കതിരുകള്‍
തിന്നാന്‍ കീടങ്ങളുടെകൂട്ടംതക്കം
നോക്കിരാപാര്‍ക്കുന്നു വരമ്പില്‍….
പൂര്‍വികര്‍ വിളകാത്ത പത്തായ
പുര വിപത്തിന്‍റെ ചിതല്‍കാര്‍ന്ന്
നിലംപൊത്തിതുടങ്ങി……
വിളകൂട്ടിയിട്ട കളങ്ങള്‍മുഴുവനും
കാളകൂടവിഷം ചീറ്റുന്ന പാമ്പിന്റെ
പൊത്തുകളാള്‍ നിറയുന്നു….
ഇനംതിരിച്ച് വിഷംചീറ്റിയത്
ദിശതെറ്റിയകാറ്റിലലിഞ്ഞാല്‍
വിധിതെറ്റുന്നത് വിണ്ണും മണ്ണും
ഒക്കയുംആവും…
വിഷംകലര്‍ന്നകാറ്റിന്‍റെ ഗതിയേ
തടുത്തില്ലങ്കില്‍ നാളയില്‍ഈ
വിളനിലത്തില്‍ കളകള്‍ മാത്രം
വിളയും……മതഭ്രാന്തിന്റെ
വിളനിലം മാത്രമാകും…..!