മാസ്റ്റര്‍ പ്ലാന്‍

ഓണാവധിക്കു സ്കൂള്‍ അടക്കുന്നതും പ്രതീക്ഷിച്ചിരുന്ന അഞ്ചാം ക്ലാസിലെ അമ്പിളീക്ക് സ്കൂള്‍ തന്നെ വീടായി മാറിയിരിക്കുകയാണ്.

അതേകഴിഞ്ഞ അഞ്ചു ദിവസമായി അമ്പിളി അവളുടെ സ്ക്കൂളീല്‍ തന്നെയാണ്.

ഒരിക്കല്‍ പോലും പി.ടി. എ മീറ്റിംഗില്‍ പങ്കെടുക്കാന്‍ സമയം കിട്ടാത്ത അമ്പിളിയുടെ അച്ഛനും അമ്മയും അഞ്ചാം ക്ലാസിലെ ബഞ്ചില്‍ ഒരേ ഇരിപ്പാണ്. നഗരത്തിലെ സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന ആതിരയുടെ ബാങ്കുമാനേജരായ അച്ഛനും ഇപ്പോള്‍ അമ്പിളിയുടെ സ്കൂളീലാണ്.

അഞ്ചാം ദിവസം ആരും ആവശ്യപ്പെടാതെ തന്നെ സ്കൂളീല്‍ ഒരു യോഗം നടന്നു .

” സ്കൂളിലെ സൗകര്യങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെടുത്താനുണ്ട്. നല്ല ശുചിമുറികള്‍ ഉണ്ടാകണം ഫര്‍ണിച്ചറുകള്‍ വേണം”

യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ച അമ്പിളീയുടെ അച്ഛന്‍ അഭിപ്രായപ്പെട്ടു .

” അതേ , നമുക്ക് സ്കൂള്‍ മെച്ചപ്പെടുത്തണം ” ആതിരയുടെ അച്ഛനും അതിനോടു യോജിച്ചു.

പിന്നെ സമയം കളയാതെ അവര്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ തുടങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here