മുഖംമൂടിയില്ലാതെ പിന്തുടരുകയാണു ഞാൻ
എൻറെ അച്ഛന്റെ കാൽപ്പാടുകൾ
എൻവഴി എന്തിനു മാറ്റണം ഞാൻ
ഈവഴി തെറ്റെന്നു തോറ്റം
പാടിയ നീയിപ്പോൾ എന്തിനെൻ
പാതയിൽ നുഴഞ്ഞു കയറുന്നു
എൻമുഖം കവർന്നെടുത്തിട്ടു
മുഖം മൂടിയാണെന്റേതെന്നു
വെറുതേ ആക്ഷേപിക്കുന്നു.
വരുന്നെങ്കിൽപോരുക എൻവഴിയേ
നീകൂടെയുണ്ടെങ്കിൽ നിന്നോടൊപ്പം
നീയില്ല എങ്കിൽ ഞാനേകനായി
പോകാതിരിക്കില്ല ഞാനീവഴിയെ
തടയാതെ എന്നേ നീ വഴിമാറുക.