ടെക്‌സസില്‍ മാസ്ക്ക് നിര്‍ബന്ധമാക്കി ഗവര്‍ണര്‍ എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി

ഓസ്റ്റിന്‍: അനിയന്ത്രിതമായി വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ടെക്‌സസ് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി. ജൂണ്‍ 2 ന് വൈകിട്ട് പുറത്തിറക്കിയ ഉത്തരവനുസരിച്ചു ജൂലൈ 3 ഉച്ച മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

 

മാസ്ക്ക് ധരിക്കാത്തവര്‍ക്ക് ആദ്യം വാണിങ്ങ് നല്‍കുമെന്നും തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 250 ഡോളര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മാസ്ക്ക് ധരിക്കാത്തതിന്റെ പേരില്‍ ആരേയും ജയിലിലടക്കുകയില്ലെന്നും ഉത്തരവില്‍ പറയുന്നു.

 

വ്യാപനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം മാസ്ക്ക് തന്നെയാണ്. നമ്മുടെ ബിസിനസ്സുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. പ്രതിഷേധ പ്രകടനങ്ങളോ, ജാഥയോ നടത്തുന്നവര്‍ പത്തു പേരില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും സാമൂഹിക അകലവും മാസ്ക്കും ധരിക്കേണ്ടതാണെന്ന് ഉത്തരവ് അനുശാസിക്കുന്നു.

 

ജൂലൈ 2 ന് ഒരൊറ്റ ദിവസം സംസ്ഥാനത്ത് 8000 പുതിയ കേസുകളാണ് കണ്ടെത്തിയിരുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് –19 സ്ഥിരീകരിച്ചവരുടെ എണ്ണം 17,59,777 ആയി ഉയര്‍ന്നിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ഈ വാരാന്ത്യം ജനങ്ങള്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here