ഡാലസ് ഫോർട്ട്‌വർത്ത് വിമാനത്താവളത്തിലെത്തുന്നവർക്ക് മാസ്ക് നിർബന്ധം  

ഡാലസ് ഡിഎഫ്ഡബ്ല്യു  വിമാനത്താവളത്തിൽ പ്രവേശിക്കുന്ന യാത്രക്കാർ ഉൾപ്പെടെ എല്ലാവർക്കും ജൂൺ 2 വ്യാഴാഴ്ച മുതൽ മാസ്ക് നിർബന്ധമാക്കി. കൗണ്ടി, ഗവൺമെന്റ് സ്ഥാപനങ്ങൾ, എയർലൈൻസ് എന്നിവ മാസ്ക് നിർബന്ധമാക്കി ആഴ്ചകൾക്കുശേഷമാണ് ഡിഎഫ്ഡബ്ല്യുവിൽ മാസ്ക്ക് നിർബന്ധമാക്കി ഉത്തരവ് പുറത്തിറക്കിയത്. എയർപോർട്ട് ജീവനക്കാർക്ക് ഏപ്രിൽ മുതൽ മാസ്ക്ക് നിർബന്ധമാക്കിയിരുന്നുവെങ്കിലും മറ്റുള്ളവർക്ക് ഇത് ബാധകമാക്കിയിരുന്നില്ല.

 

എയർപോർട്ടിന് സ്വന്തമായ പൊലീസ് ഫോഴ്സ് ഉണ്ടെങ്കിലും നിയമം ഏപ്രകാരമാണ് നടപ്പാക്കുന്നതെന്ന് ഇതുവരെ  വ്യക്തമാക്കിയിട്ടില്ല. ടെർമിനലുകളെ തമ്മിൽ ബന്ധിക്കുന്ന സ്കൈ ലിങ്ക്  ട്രെയിനുകളിൽ സഞ്ചരിക്കുന്നവരും മാസ്ക്ക് ധരിക്കണം.
യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷിതത്വത്തിനു മുൻഗണന നൽകുന്നതിനാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതെന്ന് ഡിഎഫ്ഡബ്ല്യു എയർപോർട്ട് സിഇഒ ഡൺഹൗ പറഞ്ഞു. എന്നാൽ രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരേയും ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here