പുലിസ്റ്റർ പുരസ്‌കാരം നേടിയ അമേരിക്കൻ കവയത്രി മേരി ഒളിവർ അന്തരിച്ചു. 84 വയസ്സായിരുന്നു. അമേരിക്കയിൽ കവിതയുടെ കാര്യത്തിൽ ഏറ്റവും വായിക്കപ്പെട്ടിരുന്ന ഒരാളായിരുന്നു ഒളിവർ.ഫ്ലോറിഡയിലെ വസതിയിൽ വെച്ചു വ്യാഴാഴ്ച ആയിരുന്നു അന്ത്യം.ലിംഫോമ ആണ് മരണ കാരണമെന്ന് പറയപ്പെടുന്നു.15 ൽ അധികം കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അമേരിക്കൻ കവിതാ ഇതിഹാസം വാൾട്ട് വിറ്റ്മാനെ സഹോദരനായി കണ്ട മേരിയുടെ കവിതകളിൽ വിറ്റ്മാനെ പോലെ തന്നെ ജീവജാലങ്ങളും വസ്തുക്കളും എല്ലാം നിറഞ്ഞു നിൽക്കുന്നു. കവിത ദുർഗ്രഹമാക്കുന്നതിനോട് കവയത്രി എന്നും വിമുഖത കാണിച്ചു. കവിത സാധാരണ വായനക്കാർക്ക് മനസിലാകുന്നതാക്കണം എന്നൊരു വാശി അവർ അവസാനം വരെയും സൂക്ഷിച്ചു.അവരുടെ കവിതകൾ അതുകൊണ്ടു തന്നെ സ്വഛമായി ഒഴുകുന്ന തെളിഞ്ഞ പുഴ പോലെ എന്നും വായനക്കാരനെ ആകർഷിക്കുന്നു.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English