അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടുപോയി വിട്ടു. ഭാര്യയുടെ നിർബന്ധമാണ്. അയാളെ അതിനു പ്രേരിപ്പിച്ചത്. വൃദ്ധസദനത്തിൽ നിന്നും ഇറങ്ങുമ്പോൾ ആറാം ക്ലാസ്സിൽ പഠിക്കുന്ന മകൻ അതിന്റെ ബോര്‍ഡിലെ
അഡ്രസ് വായിക്കുന്നത് അയാളുടെ കണ്ണിൽപ്പെട്ടു.
“എന്താടാ നീ വായിക്കുന്നത്”
“അത് ഞാൻ ഇതിന്റെ അഡ്രസ് നോക്കുവാ. കുറച്ചു കാലം കഴിയുമ്പോൾ എനിക്ക് അച്ഛനെയും കൊണ്ട് ഇവിടെ വരേണ്ടതല്ലെ”
അയാളുടെ മനസ്സിലൂടെ ഒരു തീക്കട്ട പാഞ്ഞു… അമ്മയുടെ ഹൃദയത്തിൽ തട്ടി പൊട്ടിത്തെറിച്ചു.