ചുട്ടുപൊള്ളുന്ന ജീവിതയാത്രയിൽ
കാലുകൾ കുഴഞ്ഞ്
നിസ്സഹായനായി നിന്നപ്പോഴും
അനന്തമായ അകലങ്ങളിലേക്ക്
മാടി വിളിച്ചത് നിന്റെ
അദൃശ്യമായ പുഞ്ചിരിയായിരുന്നു.
കത്തിനിൽക്കുന്ന സൂര്യപ്രകാശത്തിലും
ഉർവരതയുടെ ചെറുമന്ദഹാസം
നിന്റെ ചുണ്ടുകളിൽ കളിയാടിയിരുന്നു.
പേരറിയാത്ത പാരിലെവിടെയോ
എനിക്ക് വേണ്ടി കാത്തിരുന്നതും
എന്റെ യാത്രയിൽ കാതങ്ങൾ താണ്ടാൻ
തെളിനീര് തന്നതും നീയായിരുന്നു.
മരുക്കാറ്റിൽ കരിഞ്ഞു വീണ്
കാറ്റെടുത്തവർക്ക് നടുവിൽ
ഒറ്റയാനായിരുന്ന് നീ പുഞ്ചിരിക്കുമ്പോൾ
ഞാൻ വീണ്ടും കാലുകൾ ഉറപ്പിച്ച്
യാത്ര തുടരുന്നു.
Home Uncategorized