ലോകപ്രശസ്ത നോവലിസ്റ്റായ ഹാരുകി മുറകാമിയുടെ പുതിയ നോവലിന് സെന്‍സര്‍മാരുടെ വിലക്ക്. നോവല്‍ അസഭ്യമാണെന്ന് പറഞ്ഞ് ഹോങ്കോങ്ങിലെ പുസ്തകോത്സവത്തില്‍നിന്ന് നോവലിനെ നിരോധിച്ചിരിക്കുന്നത്.മറുകാമി വിവാദങ്ങൾക്ക് അപരിചിതനൊന്നുമല്ല. ‘കില്ലിങ് കൊമെന്‍ഡെറ്റൊറേ’ എന്ന നോവലാണ് പുസ്തകോത്സവത്തില്‍നിന്ന് പിന്‍വലിച്ചത്. അശ്ലീല ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്ന ട്രിബ്യൂണലിന്റെ വിധിയെത്തുടര്‍ന്നാണ് നടപടിയെന്ന് പുസ്തകോത്സവ നടത്തിപ്പുകാര്‍ അറിയിച്ചു.
ചൈന ടൈംസ് പബ്ലിഷിങ് എന്ന തയ്വാനീസ് പ്രസാധകരാണ് ‘കില്ലിങ് കൊമെന്‍ഡെറ്റൊറേ’ പുറത്തിറക്കിയത്. ജപ്പാനില്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച നോവലിനായി അര്‍ധരാത്രിമുതലേ പുസ്തകശാലകള്‍ക്കുമുമ്പില്‍ വായനക്കാരുടെ നീണ്ടനിരയായിരുന്നു. സെപ്റ്റംബറില്‍ ബ്രിട്ടനില്‍ നോവല്‍ പുറത്തിറങ്ങും.