വിവാഹം മോചനം

വിവാഹം

നല്ല പയ്യൻ,നല്ല കുടുംബം ആരോ പറഞ്ഞു.
നല്ല കുട്ടി,നല്ല കുടുംബം മറ്റാരോ പറഞ്ഞു.
കച്ചവടവ്യവസ്ഥകൾ പരസ്പരം പറഞ്ഞുറപ്പിച്ചു. ദിവസവും സ്ഥലവും തീരുമാനിച്ചു.
കഴിയാവുന്നതിലധികം ആളുകളെ വിളിച്ചു.
ഒരുപാട് അധികം ചെലവാക്കി. അരമണിക്കൂറുകൊണ്ട് വിവാഹം കഴിഞ്ഞു.

സദ്യയുണ്ട് പിരിഞ്ഞവർ അഭിപ്രായങ്ങൾ പറഞ്ഞു സായൂജ്യമടഞ്ഞു.

രണ്ട് ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്,
അപേക്ഷാഫോറം, സാക്ഷികൾ, ഒപ്പ്
രജിസ്ട്രേഷൻ കഴിഞ്ഞു

വിവാഹമോചനം

കുറ്റപ്പെടുത്തലുകൾ, ചർച്ചകൾ,
പരസ്പരം പഴിചാരൽ … ചർച്ചകൾ,
പരസ്പരം പഴിചാരൽ…
കുറ്റപ്പെടുത്തലുകൾ, മധ്യസ്ഥ ചർച്ചകൾ, നീക്കുപോക്കുകൾ, കൗൺസിലുകൾ, നിയമപരമായി വേർപെടുത്താൻ വാദിക്കാൻ ആളുകൾ,
കൗൺസിലിംഗ് ,
വീണ്ടും വീണ്ടുമുള്ള കോടതി വരാന്തകൾ,
വീണ്ടും വീണ്ടും ചർച്ചകളും വാഗ്വാദങ്ങളും…….
.
.
.
നടന്ന് നടന്ന് ഒരു വഴിക്കായി… മോചനം കിട്ടിയാലായി….മോചനദ്രവ്യം തോന്നുന്ന പോലെ..

വിവാഹം ഉണ്ടവർ കഥ പറഞ്ഞ് ഉണ്ടാക്കി സംതൃപ്തരായി – മറ്റൊരു വിവാഹത്തിൻറെ ഊണിനായി തിരക്കുകൂട്ടി…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here