മാർകേസിന്റെ രചനാലോകം ഓൺലൈനിൽ

12marquez1-master768

ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ആർകൈവുകൾ രണ്ടു വർഷം മുൻപാണ് ടെക്സസ് യൂണിവേഴ്സിറ്റി വിലക്ക് വാങ്ങിയത്. നോബൽ സമ്മാന ജേതാവും, ലോക സാഹിത്യത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളുമായ മാർകേസിന്റെ ശേഷിപ്പുകൾ അമേരിക്കയിൽ അവസാനം എത്തിച്ചേർന്നത് ഒരു ദുരന്തമായാണ് പല വായനക്കാരും,നിരീക്ഷകരും വിലയിരുത്തിയത്.

എന്നാൽ ഇപ്പോൾ യൂണിവേഴ്സിറ്റിയുടെ ഹാരി റാൻസം സെന്റർ എന്ന വിഭാഗം ഈ ശേഖരത്തെ ഡിജിറ്റലൈസ് ചെയ്യുന്ന ജോലിയിലാണ്. അതിന്റെ ഭാഗമായി മാർകേസ് തിരുശേഷിപ്പുകളുടെ പകുതിയോളം അവർ ഓൺലൈനിൽ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നു. ലാറ്റിൻ അമേരിക്കൻ മാന്ത്രികന്റെ 27,000ലധികം പേജുകൾ ഇന്റർനെറ്റ് സൗകര്യമുള്ള ആർക്കും വളരെ എളുപ്പത്തിൽ റഫർ ചെയ്യാനാകും.

ഇംഗ്ലീഷിലും,സ്പാനിഷിലും ഇവ സൈറ്റിൽ ലഭ്യമാണ്.എഴുത്തുകാരന്റെ ഏറെ പ്രശസ്തമായ ഏകാന്തതയുടെ നൂറ് വർഷങ്ങൾ അടക്കമുള്ള മാസ്റ്റർപീസുകളുടെ കയ്യെഴുത്തുപ്രതികൾ ഇതിൽ ഉൾപ്പെടും.പുറംലോകം കാണാത്ത സ്വകാര്യവും, വിരളവുമായ ചിത്രങ്ങൾ,വിവരങ്ങൾ,കുറിപ്പുകൾ,തിരക്കഥകൾ എന്നിവയും ആർകൈവിൽ ഉണ്ട്.

default

കോപ്പി റൈറ്റിൽ ഉൾപ്പെട്ട ഒരെഴുത്തുകാരന്റെ വർക്കുകൾ ഇങ്ങനെ ഓൺലൈനിൽ ലഭിക്കുന്നത് അപൂർവമാണ്.ഇതിന് വഴിയൊരുക്കിയതിൽ പ്രധാനികൾ പക്ഷെ മാർകേസിന്റെ കുടുംബമാണ്.പലപ്പോഴും ഗവേഷണ വിദ്യാർത്ഥികൾക്കും ,ആരാധകർക്കും തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ അടുത്തറിയുന്നതിൽ ഇത്തരം രേഖകൾ നിർണായകമാകാറുണ്ട്.എന്നാൽ മാർകേസിന്റെ അവസാനകാല കൃതികളുടെ പകർപ്പുകൾ ഓൺലൈനിൽ ലഭ്യമല്ല. പൂർത്തിയാകാത്ത നോവൽ (ഓഗസ്റ്റിൽ കണ്ടുമുട്ടാം ) അടക്കമുള്ളവ പ്രസിദ്ധപെടുത്താൻ തൽകാലം പദ്ധതിയില്ലെന്നാണ് അധികൃതർ പറയുന്നത്.

ഒരെഴുത്തുകാരന്റെ രചനാരീതി എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ഈ ശേഖരം സഹായകമാണ് ആദ്യകാല നോവലുകളുടെ ഘട്ടം ഘട്ടമായുള്ള വളർച്ച ഇവയിൽ വ്യക്തമാണ്.ഏകാന്തതയുടെ നൂറുവർഷങ്ങളെ ചുറ്റിപ്പറ്റിയുള്ള മിത്തുകളെ ഉടച്ചുവാർക്കാൻ ഈ ശേഖരം സഹായിക്കും. നോവലിന്റെ ഓരോ ഘട്ടത്തിലും എത്രമാത്രം സൂക്ഷ്മതയോടെയാണ് മാർകേസ് മാറ്റങ്ങൾ വരുത്തിയതെന്ന് കുറിപ്പുകൾ പറഞ്ഞു തരും.

 

 

 

  • https://hrc.contentdm.oclc.org/digital/ എന്നതാണ് സൈറ്റിലേക്കുള്ള വഴി

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English